
തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍
ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ സഹായിച്ച അജി, സ്റ്റെഫിന്‍ എന്നിവരെയും മ്യൂസിയം പൊലീസ് പിടികൂടി.
ഇന്നലെ രാത്രി തെങ്കാശിയിലെ ഒളികേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പ്രദീപിനൊപ്പം ബൈക്കിലെത്തിയ ശ്രീലാല്‍ ആണ് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തിനു പിന്നില്‍ ബിജെപി ആണെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ആക്രമണത്തിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെ ഡിസിസി ഓഫിസ് സന്ദര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിനു പിന്നാലെയായിരുന്നു ഡിസിസി ഓഫിസ് ആക്രമണം. ഡിസിസി ഓഫിസിന്റെ ഗ്ലാസടക്കം അന്ന് തകര്‍ന്നു.
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
BJP leaders arrested in connection with stone pelting at Congress DCC office.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെ പൊലീസ് പരിശോധന; പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകന്റെ വിരലറ്റു

ബൈക്ക് യാത്രികയെ ഇടിച്ചിട്ട കേസ്: പ്രതി കല്യാണ്‍ ബൈന്‍സ്ല പിടിയില്‍; വധശ്രമത്തിന് കേസ്
