
'മനസാക്ഷിയുടെ ശബ്ദം കേട്ടു'; ബിജെപി സംസ്ഥാന കമ്മിറ്റി അംഗം തിരികെ കോണ്‍ഗ്രസിലേക്ക്
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സുധീര്‍ കോണ്‍ഗ്രസ് വിട്ടത്.

കൊച്ചി: ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്. തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സുധീര്‍ കോണ്‍ഗ്രസ് വിട്ടത്. പിവി അന്‍വറിന്റെ പിന്തുണയോടെ ചേലക്കരയില്‍ രമ്യ ഹരിദാസിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. പിന്നീട് ബിജെപില്‍ ചേരുകയായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമാണ് എന്‍കെ സുധീര്‍.
WHAT TO READ NEXT

ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളറാകും? വെള്ള നിറം മാറ്റാന്‍ ശുപാര്‍ശ
'എന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ, അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാന്‍ വീണ്ടും കോണ്‍ഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഒരു പ്രവര്‍ത്തകനെന്ന നിലയില്‍, നാട്ടിലെയും പാര്‍ട്ടിയിലെയും എന്റെ പ്രിയപ്പെട്ടവരുടെ ആഗ്രഹത്തെ മാനിച്ചും, എന്റെ മനസ്സാക്ഷിയുടെ ശബ്ദം കേട്ടുമാണ് ഞാന്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.ഇനി പഴയ വീര്യത്തോടെയും ആവേശത്തോടെയും നിങ്ങളോടൊപ്പം നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്' എന്‍കെ സുധീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സുധീറിന്റെ കുറിപ്പ്
തിരിച്ചുവരവ് - എന്റെ രാഷ്ട്രീയ കുടുംബത്തിലേക്ക്...
പ്രിയ സുഹൃത്തുക്കളെ, സഹപ്രവര്‍ത്തകരെ,
ജീവിതത്തില്‍ പല സാഹചര്യങ്ങളും തീരുമാനങ്ങളും അനിവാര്യമാണല്ലോ. രാഷ്ട്രീയമായ ചില പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞാന്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍, എന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു.
അതുകൊണ്ട് തന്നെ, അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാന്‍ വീണ്ടും കോണ്‍ഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഒരു പ്രവര്‍ത്തകനെന്ന നിലയില്‍, നാട്ടിലെയും പാര്‍ട്ടിയിലെയും എന്റെ പ്രിയപ്പെട്ടവരുടെ ആഗ്രഹത്തെ മാനിച്ചും, എന്റെ മനസ്സാക്ഷിയുടെ ശബ്ദം കേട്ടുമാണ് ഞാന്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.
ഇനി പഴയ വീര്യത്തോടെയും ആവേശത്തോടെയും നിങ്ങളോടൊപ്പം നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. എല്ലാവരുടെയും സ്നേഹവും പിന്തുണയും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
BJP State Committee Member NK Sudheer Returns to Congress
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




