
News Now
ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചു

തിരുവനന്തപുരം; വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് 2000 രൂപ പിഴ ഈടാക്കാവുന്ന കുറ്റം. കയ്യിൽ ഫോൺ പിടിച്ചു സംസാരിക്കുന്നതും ബ്ലൂടൂത്ത് വഴി സംസാരിക്കുന്നതും ഡ്രൈവിങ്ങിലെ ശ്രദ്ധയെ ബാധിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് വ്യക്തമാക്കി.
മറ്റൊരാളുടെ സംസാരത്തിൽ ശ്രദ്ധിക്കുമ്പോൾ കാഴ്ചയിലും മറ്റു പ്രവർത്തനത്തിലും പൂർണമായും ശ്രദ്ധിക്കാനാകില്ല. എന്നാൽ, കാറിൽ പാട്ടുകേൾക്കുന്നത് ഈ ഗണത്തിൽ വരില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മൊബൈൽ ഫോൺ കയ്യിൽ പിടിച്ചു സംസാരിക്കുന്നത് നേരത്തേ ലൈസൻസ് റദ്ദാക്കുന്ന കുറ്റമായിരുന്നെങ്കിലും 2019 ലെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി വന്നപ്പോൾ സെക്ഷൻ 184 (സി) വിഭാഗത്തിലേക്കു മാറ്റിയതോടെയാണ് 2000 രൂപ പിഴയായി മാറിയത്. ഇതേ കുറ്റത്തിനു 3 വർഷത്തിനിടെ രണ്ടാമതും പിടിച്ചാൽ പിഴ 5000 രൂപയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



