
മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി; ഐസൊലേഷന്‍ റണ്‍വേയില്‍ പരിശോധന
ഇന്ന് വൈകീട്ട് 3.20 ന് മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിനകത്ത് നിന്നും ലഭിച്ച പേപ്പര്‍ കഷ്ണത്തിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്.

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ - കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് സ്ക്വഡ് പരിശോധന നടത്തി. ഇന്ന് വൈകീട്ട് 3.20 ന് മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിനകത്ത് നിന്നും ലഭിച്ച പേപ്പര്‍ കഷ്ണത്തിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. ഐസോലേഷന് മേഖലയില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.
തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സിഐഎസ്എഫിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ ബോംബ് സ്ക്വാഡ് അടക്കം എത്തി വിമാനത്തിനകത്ത് പരിശോധന നടത്തി. വ്യാജ ബോംബ് ഭീഷണിയാണെന്നാണ് പൊലീസിന്റെ നിഗമനം.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Bomb threat to plane at Kannur International Airport
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

കണ്ണൂർ വിമാനത്താവളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റും: പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിക്കും; ഒരു വർഷത്തിനകം സമഗ്ര വികസനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

