കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

കുടുംബത്തോടൊപ്പം യാത്ര തിരിക്കവെയായിരുന്നു സംഭവം

Kannur Airport Passenger Death
Kannur Airport Passenger Death
Edited by :Damodaran K
Last Updated :15 സെപ്റ്റംബർ 2026, 5:43 pm IST

കണ്ണൂർ: കുടുംബത്തോടൊപ്പം അബൂദാബിയിലേക്ക് യാത്ര തിരിക്കാനായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. മാഹി പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിന് സമീപം 'ഷാം' വീട്ടിൽ താമസിക്കുന്ന ചൊക്ലി സി.പി. റോഡിലെ ഒതയോത്ത് സുബൈർ (65) ആണ് മരിച്ചത്. പരേതരായ അഹമ്മദ് മുസ്ലിയാരുടെയും ആമിനയുടെയും മകനാണ്.

ഭാര്യ: കുഞ്ഞിക്കണ്ടി റഷീദ (പെരിങ്ങാടി).

മക്കൾ: അഫ്നാൻ (ദുബായ്), അഫീഫ, ഡോ. അബ്ദുള്ള (രാജസ്ഥാൻ), ഖദീജ, ആസ്യ.

മരുമക്കൾ: ഷെറിൻ ഷഹാന (കവിയൂർ), മൻസൂർ (കോഴിക്കോട്).

സഹോദരങ്ങൾ: യൂസഫ് (ദുബായ്), ഷംസുദ്ദീൻ, ആയിഷ.

News Now

Summary

A 65-year-old passenger bound for Abu Dhabi collapsed and died at the Kannur International Airport on Tuesday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates