ബാഗില്‍ മിഠായി കുപ്പികളില്‍ കഞ്ചാവ് പൊതികള്‍; പ്ലസ് ടു വിദ്യാര്‍ഥി പിടിയില്‍ 

115 കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥി എക്‌സൈസ് പിടിയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:28 am IST
Edited by :migrator

തിരുവനന്തപുരം: 115 കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥി എക്‌സൈസ് പിടിയില്‍. കള്ളിക്കാട് മൈലോട്ട് മൂഴിയില്‍ വച്ച് പിടികൂടിയ കുട്ടിയുടെ ബാഗില്‍ മിഠായി കുപ്പികളില്‍ നിന്നാണ് എക്‌സൈസ് മൊബൈല്‍ ഇന്റെര്‍വെന്‍ഷന്‍ യൂണിറ്റ് കഞ്ചാവ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ഇടനിലക്കാരനായി ഈ കുട്ടി പ്രവര്‍ത്തിച്ചു വരികെയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് കുട്ടി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിക്കടത്ത് തടയാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കെഇഎംയു യൂണിറ്റ് നിലവില്‍ നാല് ജില്ലകളിലെ സംസ്ഥാന അതിര്‍ത്തികളിലാണ് വിന്യസിച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now