
ബ്രഹ്മകലശാഭിഷേക നിറവില്‍ ഗുരുവായൂരപ്പന്; ദര്‍ശനപുണ്യം നേടി ഭക്തര്‍
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണന് നമ്പൂതിരിപ്പാട് ബ്രഹ്മകലശാഭിഷേകം നിര്‍വ്വഹിച്ചു.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകള്‍ പൂര്‍ണമായി. രാവിലെ ശീവേലിയും പന്തീരടി പൂജയും പൂര്‍ത്തിയായതോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കലശം അകത്തേക്ക് എഴുന്നളളിച്ചു. തുടര്‍ന്ന് ദേവഗണങ്ങളുടെ പുണ്യ സാന്നിധ്യം ക്ഷണിച്ച് വലിയപാണി. ഉച്ചപൂജയ്ക്ക് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു.

Brahma kalashaabhishekam in guruvayoor temple - samakalikamalayalam
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണന് നമ്പൂതിരിപ്പാട് ബ്രഹ്മകലശാഭിഷേകം നിര്‍വ്വഹിച്ചു. മേല്‍ശാന്തി ബ്രഹ്മശ്രീ സുധാകരന് നമ്പൂതിരി ബ്രഹ്മകലശവും ഓതിക്കന്മാരായ കക്കാട് വാസുദേവന്‍ നമ്പൂതിരി കുംഭേശകലശവും കര്‍ക്കരി കലശം ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരിയും എഴുന്നെള്ളിച്ചു. വിശിഷ്ടമായ ചടങ്ങിന് സാക്ഷിയായി ഭക്തര്‍ ദര്‍ശനപുണ്യം നേടി.

Brahma kalashaabhishekam in guruvayoor temple - samakalikamalayalam
ദേവസ്വം ചെയര്മാന് ഡോ.വി.കെ.വിജയന്, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥന്, മനോജ് ബി നായര്‍, കെ.എസ് ബാലഗോപാല്‍, അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍ കുമാര്‍, ക്ഷേത്രം ഓതിക്കന്മാര്, കീഴ്ശാന്തിമാര്‍, ഭക്തര്‍ എന്നിവര്‍ സന്നിഹിതരായി. നാളെ രാത്രി പൂയം നക്ഷത്രത്തില്‍ ആണ് കൊടിയേറ്റ്. ഉത്സവപ്രാരംഭ ചടങ്ങായ ആനയോട്ടം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും. രാവിലെ ആറരയ്ക്കാണ് ക്ഷേത്രത്തില്‍ പ്രശസ്തമായ ആനയില്ലാശീവേലി.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Brahma kalashaabhishekam in guruvayoor temple
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


