
പരസ്യത്തിന് 'രഹസ്യ' കൈക്കൂലി ഒരു ലക്ഷം; ബിൽ പാസാക്കില്ലെന്നു ഭീഷണി; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ
30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി ജനറൽ മാനേജർ തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബിൽ വച്ച് പിടിയിലായത്
തിരുവനന്തപുരം: പരസ്യത്തിന്റെ ബിൽ മാറി നൽകാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ. പി ഉദയകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി നിർദ്ദേശം നൽകി.
30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി ജനറൽ മാനേജർ തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബിൽ വച്ച് പിടിയിലായത്. 40,000 രൂപ നേരത്തെ കൈപ്പറ്റിയിരുന്നു.
ബസിൽ പരസ്യം പതിച്ചതിനാണ് ഒരു ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ബാക്കി തുകയും നൽകിയില്ലെങ്കിൽ 12 ലക്ഷം രൂപയുടെ ബിൽ പിടിച്ചു വയ്ക്കുമെന്ന് ഭീഷണി മുഴക്കിയാണ് കൈക്കൂലി വാങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Related News

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
