
News Now
ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര്‍ ജെ മിറ്റി അന്തരിച്ചു

കൊച്ചി: കെ കെ ശൈലജയെ പുതിയ മന്ത്രിസഭയില്‍ ഒഴിവാക്കിയ സിപിഎം നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. 'ബ്രിങ് ബാക് ശൈലജ ടീച്ചര്‍' എന്ന പേരിലാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. നിരവധിപേരാണ് ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിന് എതിരെ രംഗത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചെത്തിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്നാണ് വിമര്‍ശനം. ഇടതുപക്ഷത്തിന്റെ വിജയം കെ കെ ശൈലജയുടെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിസഭയില്‍ പിണറായി വിജയനൊപ്പം ഉണ്ടാകുമെന്ന് കരുതിയിരുന്ന ശൈലജയുടെ പുറത്തുപോക്ക് പൊതുസമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. പുതുമുഖങ്ങള്‍ക്ക് അവരസം നല്‍കാനാണ് ശൈലജയെ ഒഴിവാക്കിയത് എന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.
#BringBackShailajaTeacher a href="https://t.co/qtRpwbBAXT">pic.twitter.com/qtRpwbBAXT
â Anupama Parameswaran (@anupamahere) May 18, 2021
അങ്ങനെയാണെങ്കില്‍ പിണറായി വിജയനെ മാത്രം നിലനിര്‍ത്തിയത് എന്തിനാണെന്ന ചോദ്യം സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കെ ആര്‍ ഗൗരിയമ്മയോടാണ് പലരും ശൈലജയെ ഉപമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പാര്‍ട്ടി തീരൂമാനം അംഗീകരിക്കുന്നുവെന്നാണ് കെ കെ ശൈലജയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും
