ബ്രിസ്‌ബേനില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അമ്മയും മകനും മരിച്ചു

പോട്ട സ്വദേശികളായ ചുള്ളിയാടന്‍ ബിബിനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്

ബ്രിസ്‌ബേനില്‍ കാര്‍ അപകടത്തില്‍ മരിച്ച ലോട്‌സിയും പരിക്കേറ്റ ഭര്‍ത്താവ് ബിപിനും
Last Updated :20 January 2024, 8:46 am IST
Edited by :migrator

ബ്രിസ്‌ബേന്‍:   ബ്രിസ്‌ബേനില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട്‌ അമ്മയും മകനും മരിച്ചു. സിഡ്‌നിക്കടുത്ത് ഓറഞ്ചില്‍ നിന്ന് ബ്രിസ്‌ബേനിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ട്യൂവുമ്പായില്‍വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. പോട്ട സ്വദേശികളായ ചുള്ളിയാടന്‍ ബിബിനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇളയ ആണ്‍കുട്ടിയും മുപ്പത്തിയഞ്ചുകാരിയായ ലോട്‌സിയുമാണ് മരിച്ചത്. ബിബിന്‍ അപകടനില തരണം ചെയ്തു. കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയുമാണ്. ജൂലായ് 22 ന് രാവിലെയായിരുന്നു അപകടം. ന്യൂ സൗത്ത് വെയ്ൽസിലെ ഓറഞ്ച് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലോട്സിക്ക് ക്യൂൻസ്ലാൻഡിൽ ജോലി ലഭിച്ചതിനെത്തുടർന്ന് അവിടേക്ക് താമസം മാറ്റുന്നതിനായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now