ഈ മാസം 26നാണ് സംഭവമെന്നു പരാതിയിൽ പറയുന്നു. പാറശാല പൊലീസ്, കോളജ് പ്രിൻസിപ്പൽ എന്നിവർക്കാണ് നീരജ് പരാതി നൽകിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:27 am IST

News Now

തിരുവനന്തപുരം: ഒന്നാം വർഷ ബിരുദ വിർദ്യാർഥിയെ സീനിയർ വിദ്യാർഥികളുടെ സംഘം റാ​ഗ് ചെയ്തതായി പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ ഒന്നാം വർഷം എക്കണോമിക്സ് വിദ്യാർഥി കുടപ്പനമൂട് സ്വദേശ് ബിആർ നീരജാണ് പരാതി നൽകിയത്. 

ഈ മാസം 26നാണ് സംഭവമെന്നു പരാതിയിൽ പറയുന്നു. പാറശാല പൊലീസ്, കോളജ് പ്രിൻസിപ്പൽ എന്നിവർക്കാണ് നീരജ് പരാതി നൽകിയത്. 

ഉച്ച ഭഷണത്തിനു ശേഷം ക്ലാസിൽ നിന്നു പുറത്തിറങ്ങിയ നീരജിനെ അഞ്ച് സീനിയർ വിദ്യാർഥികൾ ചേർന്നു കോളജ് വളപ്പിലുള്ള കാടുപിടിച്ച സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്നും വിവസ്ത്രനാക്കി മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തതായും പരാതിയിൽ പറയുന്നു. തറയിൽ വീണപ്പോൾ ചിലർ നെഞ്ചിൽ ചവിട്ടിയതായും പരാതിയിലുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates