ട്ടിപ്പില്‍ പങ്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.

ഹൈക്കോടതി/ഫയല്‍
Last Updated :20 January 2024, 9:27 am IST

News Now

കൊച്ചി: ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ് കേസില്‍ അഞ്ച് ഡയറക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കൂടി ഹൈക്കോടതി തള്ളി. സഹകരണ സംഘത്തില്‍ നടന്നത് ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇത് ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി.

സോഫിയാമ്മ തോമസ്, കെ മനോജ് കൃഷ്ണന്‍, അനില്‍കുമാര്‍ കെ എ, പ്രസാദ് രാജ്, മിനി മോള്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. തട്ടിപ്പില്‍ പങ്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സഹകരണ സംഘത്തില്‍ ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണ് നടന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ കള്ളപ്പണം ഒളിപ്പിച്ചത് എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ആരോപണത്തില്‍ നിന്ന് ഇവര്‍ക്ക് ഒഴിയാനാകില്ലെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. 
നിലവില്‍  ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ 10 പേരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

BSNL Employees Society Scam: High Court rejects anticipatory bail plea of ​​five directors