ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനശതാബ്ദി സിറ്റിങ് കോച്ചുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

തിരുവനന്തപുരം: ജനശതാബ്ദി ട്രെയിനുകളിലെ പുതിയ കോച്ചുകളെ സംബന്ധിച്ച പരാതി ഫലം കണ്ടു. ദീര്‍ഘദൂരയാത്രയ്ക്ക് യോജ്യമല്ലാത്ത സീറ്റുകള്‍ക്ക് പകരം ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍ ലഭ്യമാക്കും. ഇതിനായി പതിനാറ് കോച്ചുകള്‍ തിരുവനന്തപുരം ഡിവിഷന് കൈമാറിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയിലെ കോച്ചുകളാവും ആദ്യം മാറ്റുക. അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിയിലെ സെക്കന്‍ഡ് സിറ്റിങ് കോച്ചുകളും മാറ്റും.
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനശതാബ്ദി സിറ്റിങ് കോച്ചുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സാധാരണ മെയില്‍ എക്സ്പ്രസ് ട്രെയിനുകളുടെ ജനറല്‍ കോച്ചുകളില്‍ നല്കുന്ന ചെരിവില്ലാത്ത സീറ്റുകളാണ് ജനശതാബ്ദിയിലും നല്‍കുന്നത്. ഉത്തരേന്ത്യയില്‍ നിന്നാണ് പുതിയ കോച്ചുകള്‍ എത്തിച്ചത്.
News Now
പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ആളുകൾ എന്തും പറയട്ടെ; അവരുടെ വെറുപ്പിന് നിങ്ങളുടെ സ്വപ്നത്തെ തടയിടാനാകില്ല: ജസ്റ്റിൻ ബീബർ
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

Summary
Bucket-type seat coaches return to Jan Shatabdi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ചുവരുകള്‍ക്കപ്പുറം വന്യതയുടെ ഭംഗി; ഗവിയിലും സൂര്യനെല്ലിയിലും 'വര്‍ക്ക് ഫ്രം ഫോറസ്റ്റ്' ഒരുക്കി കെഎഫ്ഡിസി

യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍
