
കാഞ്ഞിരപ്പള്ളിയില്‍ കാള വിരണ്ടോടി; സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി
പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്.

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി. കൂവപ്പള്ളി സ്വദേശി കെ എ ന്റണിയെ(67)യെയാണ് ഇടിച്ച് വീഴ്ത്തിയത്. ഇയാളെ 26ാം മൈലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയില്‍ വച്ചാണ് കാള ആന്റണിയെ അക്രമിച്ചത്. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്.
രാത്രി എട്ടരയോടെയാണ് സംഭവം. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് കാഞ്ഞിരപ്പള്ളി ടൗണ്‍ ഭാഗത്തേക്കു ഓടുകയായിരുന്നു. ടൗണിലെ കടയില്‍ ജോലി ചെയ്യുന്ന ആന്റണി ജോലി കഴിഞ്ഞ് സ്കൂട്ടറിലേക്കു മടങ്ങുമ്പോഴാണ് കാളയുടെ അക്രമണം ഉണ്ടായത്. ഉടമയും നാട്ടുകാരും ചേര്‍ന്നു കാളയെ പിന്നീട് പിടിച്ചു കെട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്



