
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ വര്ക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോര്ട്ടിന് പുറകുവശം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ചവറുകള്ക്ക് തീപിടിക്കുന്നത് കണ്ടു നാട്ടുകാര് തീ അണയ്ക്കാന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില് ഒരു മൃതദേഹം കണ്ടത്. തുടര്ന്ന് നാട്ടുകാര് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഏകദേശം 55 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വര്ക്കല ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


