
ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധന മെയ് ഒന്നുമുതല്‍
വര്‍ധിപ്പിച്ച ഓട്ടോ, ടാക്സി, ബസ് നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: വര്‍ധിപ്പിച്ച ഓട്ടോ, ടാക്സി, ബസ് നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ല. കണ്സഷന് പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്.
ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സി.സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്



