എരുമേലിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം

ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു

അപകടത്തില്‍പ്പെട്ട ബസ്‌
Last Updated :20 January 2024, 9:26 am IST

എരുമേലി: ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു. ഇന്നു രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആന്ധ്രയില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്. 

നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ മറിയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തിന് പിന്നാലെ ഇവിടെ ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now