മുട്ടിലിഴയുന്ന കുഞ്ഞ് നടുറോഡില്‍; ബസ് ചവിട്ടി നിര്‍ത്തി രക്ഷപ്പെടുത്തി ഡ്രൈവര്‍; 'ഇതിനൊക്കെയല്ലേ നമ്മള്‍ കൈയടിക്കേണ്ടത്'; കുറിപ്പുമായി പൊലീസ്

വേറെ വാഹനങ്ങള്‍ വരുന്നതിന് മുമ്പ് കണ്ടക്ടര്‍ വേഗത്തില്‍ ഓടിയിറങ്ങി കുഞ്ഞിനെ റോഡില്‍ നിന്ന് വാരിയെടുക്കുകയായിരുന്നു.

Bus Crew Heroically Rescue Crawling Toddler from Busy Road in Malappuram
ബസ് ചവിട്ടി നിര്‍ത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന ഡ്രൈവര്‍
Edited by :Sujith
Last Updated :10 ജൂൺ 2026, 11:00 pm IST

മലപ്പുറം: മുട്ടിലിഴയുന്ന പ്രായമുള്ള കുട്ടിയെ നടുറോഡില്‍ കണ്ടതോടെ ബസ് ഡ്രൈവര്‍ വണ്ടി ചവിട്ടി നിര്‍ത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. വേറെ വാഹനങ്ങള്‍ വരുന്നതിന് മുമ്പ് കണ്ടക്ടര്‍ വേഗത്തില്‍ ഓടിയിറങ്ങി കുഞ്ഞിനെ റോഡില്‍ നിന്ന് വാരിയെടുക്കുകയായിരുന്നു. പുതിയേടത്തുപറമ്പ്- ഫറൂഖ് റൂട്ടില്‍ ഓടുന്ന സഫ മര്‍വ ബസിലെ ഡ്രൈവര്‍ രാമചന്ദ്രനും കണ്ടക്ടര്‍ നവാസുമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്

വലിയപറമ്പ് ചെറുമുറ്റത്ത് സ്വകാര്യബസ് എത്തിയപ്പോഴാണ് കുഞ്ഞിനെ നടുറോഡില്‍ കണ്ടത്. സമീപത്തുള്ള വീട്ടില്‍ നിന്നാണ് കുട്ടി റോഡില്‍ എത്തിയത്. റോഡിനടുത്ത വീട്ടിലെ റമീസിന്റെ മകനാണ് ഇഴഞ്ഞ് റോഡിലെത്തിയത്. കുഞ്ഞ് റോഡിലേക്ക് വന്നത് വീട്ടുകാര്‍ കണ്ടിരുന്നില്ല.

Bus Crew Heroically Rescue Crawling Toddler from Busy Road in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now