
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഇന്നുമുതൽ വീണ്ടും ബസുകൾ; കെഎസ്ആര്‍ടിസിയും ഓടിത്തുടങ്ങും
സ്വകാര്യ ബസുകളും ഇന്നുമുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തും
ചെന്നൈ: കേരളത്തിലേക്ക് പൊതുഗതാഗത സർവീസുകൾ ആരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. കെഎസ്ആർടിസി ബസുകളും ചെന്നൈയിൽ നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തും.
തിരുവനന്തപുരം – നാഗർകോവിൽ, പാലക്കാട് – കോയമ്പത്തൂർ സർവീസുകളും കൊട്ടാരക്കര, എറണാകുളം, കോട്ടയം മേഖലകളിൽ നിന്നുള്ള സംസ്ഥാനാന്തര ബസുകളും ഇന്ന് ഓടിത്തുടങ്ങും. പാലക്കാടു നിന്ന് കോയമ്പത്തൂരിലേക്കാകും ആദ്യ സർവ്വീസ്. മണ്ഡല കാലത്ത് കെഎസ്ആർടിസി തമിഴ്നാട്ടിലേക്കു പ്രത്യേകമായി നടത്തിയിരുന്ന 69 സർവീസുകളും പുനരാരംഭിക്കുമെന്നു കേരള ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
അയൽ സംസ്ഥാനങ്ങളായ ആന്ധ്രയിലേക്കും കർണാടകയിലേക്കും ബസ് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിലേക്കും തമിഴ്നാട്ടിലേക്ക് തിരിച്ചും ബസ് സർവീസുകൾ ഉണ്ടായിരുന്നില്ല. കേരളത്തിലെ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
