ചൊവ്വാഴ്ച വൈകിട്ടോടു കൂടിയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്

Chelakkara
കാട്ടുചോലയില്‍ വെള്ളം പതഞ്ഞു പൊങ്ങുന്നു ( chelakkara )Source by : Video grab
Last Updated :18 June 2025, 1:47 pm IST

News Now

തൃശൂര്‍ : ചേലക്കരയില്‍ കാട്ടുചോലയില്‍ വെള്ളം പതഞ്ഞു പൊങ്ങുന്നു. ചേലക്കര (chelakkara) പതിനൊന്നാം വാര്‍ഡ് വാരിത്തൂ കുന്ന് പ്രദേശത്താണ് കാട്ടില്‍ നിന്നും ഒഴുകിവരുന്ന ചോലയില്‍ വെള്ളം പതഞ്ഞു പൊങ്ങുന്നത്.

ചൊവ്വാഴ്ച വൈകിട്ടോടു കൂടിയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. അപ്രതീക്ഷത സംഭവത്തില്‍ ആശങ്കയിലാണ് നാട്ടുകാര്‍.

വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ പിസി മണികണ്ഠന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates