
കോളറില്‍ കാമറ, ചെവിയില്‍ ബ്ലൂടൂത്ത്; പിഎസ്സി പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി, ഉദ്യോഗാര്‍ഥി പിടിയില്‍
പയ്യാമ്പലം ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ പരീക്ഷയെഴുതിയിരുന്ന എന്‍പി മുഹമ്മദ് സഹദിനെ പിഎസ്സി വിജിലന്‍സ് വിങ്ങാണ് പിടികൂടിയത്

കണ്ണൂര്‍: പിഎസ്സി പരീക്ഷയ്ക്കിടെ ബ്ലൂടൂത്തും കാമറയും ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച ഉദ്യോഗാര്‍ഥി പിടിയില്‍. ശനിയാഴ്ച നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ കണ്ണൂരിലാണ് സംഭവം. പെരളശ്ശേരി സ്വദേശി എന്‍പി മുഹമ്മദ് സഹദ് ആണ് പിടിയിലായത്.
പയ്യാമ്പലം ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ പരീക്ഷയെഴുതിയിരുന്ന എന്‍പി മുഹമ്മദ് സഹദിനെ പിഎസ്സി വിജിലന്‍സ് വിങ്ങാണ് പിടികൂടിയത്. ഷര്‍ട്ടിന്റെ കോളറില്‍ സ്ഥാപിച്ച മൈക്രോ കാമറ വഴി ചോദ്യങ്ങള്‍ ചോര്‍ത്തി ഹെഡ്സെറ്റിലൂടെ ഉത്തരം ശേഖരിച്ചാണ് ഉദ്യോഗാര്‍ഥി കൃത്രിമം കാണിക്കാന്‍ ശ്രമിച്ചത്.
വിജിലന്‍സ് വിങ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പിടിക്കപ്പെട്ടെന്ന് വ്യക്തമായതോടെ സഹദ് ക്ലാസില്‍ നിന്ന് ഇറങ്ങിയോടുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കോപ്പിയടിക്കാന്‍ ഉപയോഗിച്ച കാമറയുള്‍പ്പെടെ വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Candidate arrested for high-tech cheating in PSC exam kannur.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


Kerala PSC: പോർട്ട് സർവ്വീസ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

പിഎസ് സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ഉണ്ടായത് സാങ്കേതിക പിഴവെന്ന് വാദം


