
നൂറ് കിലോ കഞ്ചാവ്, ഒരു കോടി രൂപ വില; മുത്തങ്ങയില്‍ രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരാണ് അറസ്റ്റിലായത്
കല്‍പ്പറ്റ: മുത്തങ്ങയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ മുത്തങ്ങ കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്. കെഎല്‍11 ബിഎസ് 2637 നമ്പര്‍ ഭാരത് ബെന്‍സ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
സിഐ അനില്‍ കുമാര്‍, സിഐ കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ മുകേഷ് കുമാര്‍, മധുസൂദനന് നായര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്ക്വാഡ് സിഐ സജിത്തിന്റെ നേതൃത്വത്തിലുള്ള സെപ്ഷ്യല്‍ സ്ക്വാഡിന് കൈമാറി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



