
'കേസുണ്ടെന്ന് കരുതി ഒരാള്‍ കുറ്റക്കാരനാകില്ല'; വെള്ളാപ്പള്ളിയുടെ പത്മഭൂഷണ്‍ പുരസ്കാരത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
വെള്ളാപ്പള്ളി നടേശനെതിരായ കേസുകളില്‍ ഇതുവരെ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്ന് കോടതി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്കാരം സമ്മാനിച്ചതില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. വെള്ളാപ്പള്ളിക്ക് നല്കിയ പത്മഭൂഷണ്‍ പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. ഹര്‍ജി ഹൈക്കോടതി തള്ളി.
കേസുണ്ടെന്ന കാരണത്താല്‍ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. വെള്ളാപ്പള്ളി നടേശനെതിരായ കേസുകളില്‍ ഇതുവരെ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചിട്ടില്ല. ചില കേസുകളില്‍ സുപ്രീംകോടതി നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭാവിയില്‍ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ, അനുയോജ്യമായ സാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍, രാഷ്ട്രപതിക്ക് പുരസ്കാരം റദ്ദാക്കാനുള്ള അധികാരം നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ധര്‍മ്മപ്രബോധന സംരക്ഷണ സമിതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ക്രിമിനല്‍ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്കാരം നല്‍കുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. കേസുകള്‍ പരിശോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നല്‍കാനുള്ള നടപടികള്‍ തടയണമെന്നുമായിരുന്നു ആവശ്യം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
High Court says it cannot interfere in the Padma Bhushan award for Vellappally
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

ക്രിമിനല്‍ കേസുകളിലെ ജാമ്യ ഹര്‍ജി തീര്‍പ്പാക്കല്‍: സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി




