
ക്രിമിനല്‍ കേസുകളിലെ ജാമ്യ ഹര്‍ജി തീര്‍പ്പാക്കല്‍: സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി
മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ പരമാവധി ആറാഴ്ചയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്

കൊച്ചി: ക്രിമിനല്‍ കേസുകളിലെ ജാമ്യ, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. സാധാരണ ജാമ്യ ഹര്‍ജികള്‍ പരമാവധി രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ പരമാവധി ആറാഴ്ചയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
ജാമ്യ ഹര്‍ജികളിലെ വാദം കേള്‍ക്കലും തീര്‍പ്പാക്കലും വേഗത്തിലാക്കുന്നതിനായി സുപ്രീം കോടതി മേയ് 11ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നടപടി. ജാമ്യ ഹര്‍ജികളിലെ നടപടികള്‍ അനാവശ്യമായി നീളുന്നത് ഒഴിവാക്കി വേഗത്തില്‍ തീരുമാനമെടുക്കുകയാണ് സമയപരിധി നിശ്ചയിച്ചതിലൂടെ ലക്ഷ്യമിടുന്നത്.
ഹര്‍ജികളില്‍ മറുപടി നല്‍കുന്നതിനായി അഭിഭാഷകര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നോ ബന്ധപ്പെട്ടവരില്‍ നിന്നോ നിര്‍ദേശങ്ങള്‍ തേടുന്നതിനായി അനുവദിക്കുന്ന സമയത്തിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. മറുപടിയോ നിര്‍ദേശങ്ങളോ ലഭിക്കാനുള്ള സമയം പരമാവധി ഏഴ് പ്രവൃത്തി ദിവസത്തില്‍ കവിയരുതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Disposal of bail petitions in criminal cases: High Court sets a time limit
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

'നഗരത്തില്‍ ചെറുവാഹനങ്ങളെ പേടിപ്പിക്കാന്‍ ആരാണ് അധികാരം നല്‍കിയത്?; ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്മാരല്ല'



