കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒന്നര വയസ്സുകാരനും മുത്തശ്ശിയും മരിച്ചു

കഴിഞ്ഞ ജനുവരിയിലാണ് ലിജോയും ഭാര്യ മഞ്ജുവും തൃശ്ശൂരില്‍ നിന്ന് ഇവാനെ ദത്തെടുക്കുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST
Edited by :migrator

കോട്ടയം: കാര്‍ മരത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരനും മുത്തശ്ശിയും മരിച്ചു. മണിമല പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന്‍ ഇവാന്‍ ലിജോ (ഒന്നര), ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റ്യന്‍ (70) എന്നിവരാണ് മരിച്ചത്. 

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. ബുധനാഴ്ച രാവിലെയാണ് ഇവാന്‍ മരിച്ചത്. മോളി വൈകീട്ടും മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. കവണാറ്റിന്‍കരയ്ക്കും ചീപ്പുങ്കലിനുമിടയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

മണിമലയില്‍നിന്ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം. കഴിഞ്ഞ ജനുവരിയിലാണ് ലിജോയും ഭാര്യ മഞ്ജുവും തൃശ്ശൂരില്‍ നിന്ന് ഇവാനെ ദത്തെടുക്കുന്നത്. സംസ്‌കാരം ഇന്ന് രണ്ടുമണിയ്ക്ക് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now