പാലായില്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി; ഒരു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

പാല- പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്

pala car accident
പാലായിലുണ്ടായ കാർ അപകടംSource by : ടിവി ദൃശ്യം
Last Updated :16 December 2024, 9:28 am IST

കോട്ടയം: പാലായില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പാല- പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്.

കാര്‍ യാത്രക്കാരായ എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ ലോറല്‍ ( 4 വയസ്സ്) ഹെയ്‌ലി (ഒരു വയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട് കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now