നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക് 

കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്

അപകടത്തിൽ തകർന്ന കാർ/ ടിവി ദൃശ്യം
Last Updated :20 January 2024, 9:19 am IST
Edited by :migrator

തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. 

മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ തുപ്രംകോട് സ്വദേശികളായ നടുവിലപ്പറമ്പില്‍ റസാഖിന്റെ മകന്‍ മുഹമ്മദ് റിയാന്‍ (18), മൂച്ചിക്കല്‍ ഷാജിയുടെ മകന്‍ സഫ്വാന്‍ (20) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now