നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു; മൂന്ന് അയ്യപ്പ ഭക്തര്‍ മരിച്ചു

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്

അപകടത്തിൽപ്പെട്ട കാർ/ ടിവി ദൃശ്യം
Last Updated :22 January 2024, 7:50 pm IST
Edited by :migrator

തേനി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് അയ്യപ്പ ഭക്തര്‍ മരിച്ചു. തേനി ദേവദാനപ്പെട്ടിയില്‍ രാത്രിയോടെയാണ് അപകടമുണ്ടായത്. തെലങ്കാന സ്വദേശികളാണ് മരിച്ചത്. 

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

തെലങ്കാന സ്വദേശികളായ സുബ്ബയ്യ നായിഡു, നരസിംഹ, രാജു എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞ് കുമളി, തേനി വഴി തെലങ്കാനയിലേക്ക് മടങ്ങുകയായിരുന്നു സംഘം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now