റിവേഴ്സ് എടുത്തപ്പോള്‍ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റര്‍, വീട്ടമ്മയും കാറും കിണറ്റില്‍ വീണു

14 കോൽ താഴ്ചയുള്ള കിണറ്റി

Car falls into well
കിണറ്റില്‍ വീണ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കയറ്റുന്നുസ്ക്രീന്‍ഷോട്ട്
Edited by :അഞ്ജു സി വിനോദ്‌
Last Updated :22 മേയ് 2025, 7:04 am IST

കോഴിക്കോട്:‌ കാർ പിന്നോട്ടെടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മയും കാറും കിണറ്റിൽ വീണു. ഫറോക്ക് പെരുമുഖത്ത് സ്നേഹലത (60) ഓടിച്ച കാറാണ് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. ഇന്നലെ വൈകുന്നേരത്തോടെ സംഭവം.

വീട്ടിൽ വെച്ചു തന്നെ കാർ റിവേഴ്സ് ​ഗിയർ എടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടമുണ്ടാക്കിയത്.

വീഴ്ചയിൽ സ്നേഹലതയ്ക്ക് കാര്യമായ പരുക്കുകളില്ല. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം, മിനി ക്രെയിൻ ഉപയോ​ഗിച്ചാണ് കാർ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now