
കാർ, 40 അടി താഴ്ചയുള്ള പാറമടയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യം
എതിരേ വന്ന ബൈക്ക് യാത്രക്കാരനാണ് കാർ പാറമടയിലേക്ക് മറിയുന്നത് കണ്ടത്

തൃശൂർ: മാളയിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ 40അടിക്ക് മുകളിൽ താഴ്ചയുള്ള പാറമടയിലേക്ക് മറിയുകയായിരുന്നു. എതിരേ വന്ന ബൈക്ക് യാത്രക്കാരനാണ് കാർ പാറമടയിലേക്ക് മറിയുന്നത് കണ്ടത്.
ആളൂർ, മാള പൊലീസുകാരും മാള ഫയർഫോഴ്സും സ്ഥലത്തെത്തി. എന്നാൽ 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. മൃതദേഹങ്ങൾ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റൽ മോർച്ചറിയിൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



