മദ്യം, കഞ്ചാവ് ലഹരി; റോഡിലേക്ക് ബിയർ കുപ്പി വലിച്ചെറിഞ്ഞു; ബൈക്ക് ഇടിച്ചു വീഴ്ത്തി; കൂറ്റൻ നായയെ ഇറക്കി കാർ യാത്രികന്റെ അഴിഞ്ഞാട്ടം

ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് കുപ്പി ദേഹത്ത് കൊള്ളാതെ രക്ഷപ്പെട്ടത്

ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 9:21 am IST

കൊച്ചി: മദ്യം, കഞ്ചാവ് ലഹരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രികന്റെ പരാക്രമം. കൊച്ചി പാലാരിവട്ടത്താണ് കാർ യാത്രികന്റെ അഴിഞ്ഞാട്ടം. സംഭവത്തിൽ കാക്കനാട് സ്വദേശ് ആഷിക് തോമസ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പാലാരിവട്ടം പാലത്തിന് സമീപമാണ് സംഭവം. 

മദ്യപിച്ച് ലക്കുകെട്ട ഇയാൾ കാറിൽ നിന്നു റോഡിലേക്ക് ബിയർ കുപ്പി വലിച്ചെറിഞ്ഞു. ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് കുപ്പി ദേഹത്ത് കൊള്ളാതെ രക്ഷപ്പെട്ടത്. 

ബിയർ കുപ്പി വലിച്ചെറിഞ്ഞത് ബൈക്ക് യാത്രികൻ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യം ഇഷ്ടപ്പെടാതിരുന്ന ആഷിക് കാറിലുണ്ടായിരുന്ന കൂറ്റൻ നായയെ പുറത്തിറക്കി. ഇതോടെ ബൈക്ക് യാത്രികൻ പിൻവാങ്ങി. എന്നാൽ കുറച്ചു മാറി ബൈക്ക് നിർത്തിയപ്പോൾ ആഷിക് കാറുമായി പിന്നാലെ എത്തി ഇടിച്ചു വീഴ്ത്തി. 

പിന്നാലെ നാട്ടുകാർ ഇയാളെ തടഞ്ഞു നിർത്തി. പൊലീസ് വന്നപ്പോഴും ആഷിക് അഴിഞ്ഞാട്ടം തുടർന്നു. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യം, കഞ്ചാവ് ഉപയോ​ഗിച്ചതായി തെളിഞ്ഞു. പിന്നാലെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now