കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ച സംഭവത്തില്‍ സഞ്ചാരികള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു

സഞ്ചാരികളുടെ പേരുവിവരങ്ങള്‍ വനംവകുപ്പ് പുറത്ത് വിട്ടിട്ടില്ല.

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:49 pm IST
Edited by :migrator

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ച സംഭവത്തില്‍ സഞ്ചാരികള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. കാറുടമ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സഞ്ചാരികളുടെ പേരുവിവരങ്ങള്‍ വനംവകുപ്പ് പുറത്ത് വിട്ടിട്ടില്ല.

തിങ്കളാഴ്ച വൈകിട്ടോടെ ബത്തേരി- പുല്‍പ്പള്ളി റോഡിലാണ് സംഭവം നടന്നത്. യാത്രക്കിടെ വഴിയില്‍ കാട്ടാനക്കൂട്ടത്തെ കണ്ട സഞ്ചാരികള്‍ സഞ്ചാരികള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി കാട്ടാനക്കൂട്ടത്തിന്റെ ചിത്രങ്ങള്‍  പകര്‍ത്തുകയായിരുന്നു.

പ്രകോപിതരായ ആനക്കൂട്ടം ചിന്നം വിളിച്ച് മുന്നോട്ടാഞ്ഞതോടെ ഇവര്‍ വാഹനത്തില്‍ കയറി പോയി. പിന്നിലുണ്ടായിരുന്ന വാഹനയാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now