
ബാബുവിന് എതിരെ കേസ് എടുക്കും; ഒരു കൊല്ലം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം
ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിന് എതിരെ വനം വകുപ്പ് കേസെടുക്കും
പാലക്കാട്: മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിന് എതിരെ വനം വകുപ്പ് കേസെടുക്കും. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കുക.
വനമേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. കേസ് എടുക്കുന്നതിന് മുന്‍പ് ബാബുവില്‍ നിന്ന് മൊഴിയെടുക്കും. വാളയാര്‍ സെക്ഷന്‍ ഓഫീസറായിരിക്കും ബാബുവില്‍ നിന്ന് മൊഴിയെടുക്കുക.
ബാബുവിനൊപ്പം ഉണ്ടായ സുഹൃത്തുക്കള്‍ക്കെതിരെ കേസ് എടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ബാബുവിന്റെ മൊഴി എടുത്തതിന് ശേഷമാവും സുഹൃത്തുക്കള്‍ക്കെതിരെ കേസ് എടുക്കുമോ എന്നത് തീരുമാനിക്കുക.
കല്ലില്‍ തട്ടി കാല് വഴുതി വീണതെന്ന് ഉമ്മ
കല്ലില്‍ ചവിട്ടി കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ബാബു പറഞ്ഞതായി ഉമ്മ. ഉമ്മയും സഹോദരനും ബാബുവിനെ ആശുപത്രിയില്‍ എത്തി കണ്ടു.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ പാതി വഴിയില്‍ യാത്ര നിര്‍ത്തി മടങ്ങി. ഇതോടെ താന്‍ ഒറ്റയ്ക്ക് മുകളിലേക്ക് കയറുകയായിരുന്നു എന്നും ബാബു പറഞ്ഞതായി ഉമ്മ പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.20 അടി താഴ്ചയിലേക്ക് വീണ്ടും വീണു
ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു
പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു പോയിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മസില് കയറിയതിനെത്തുടര്‍ന്നു കാല് ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാല് മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതാണ് രക്ഷയായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അലംകൃത വളര്‍ന്നപ്പോള്‍ പൃഥ്വി ഒരുപാട് മാറി; നിനക്ക് ഇച്ചിരി ജാഡയുണ്ടെന്ന് ശാസിക്കുമായിരുന്നു: മല്ലിക സുകുമാരന്‍

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
CCRAS JRF Recruitment 2026: ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ 20 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

