
കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന
കശുവണ്ടി അഴിമതിക്കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ അനുബന്ധ കുറ്റപത്രം നല്‍കിയത്. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും എംഡിയായിരുന്ന കെ എ രതീഷിനും എതിരെയാണ് കുറ്റപത്രം.
അതിനിടെ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷിനോട് രാജിവെക്കാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍ദേശം നല്‍കിയതായി സൂചന. ഖാദി ബോര്‍ഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥന്‍ മൂന്ന് സുപ്രധാന ചുമതല വഹിക്കുന്നു എന്നത് വളരെ അമ്പരപ്പിക്കുന്നതാണെന്ന് ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. കോടതിയുടെ കടുത്ത അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ രതീഷിനോട് രാജിവെച്ചൊഴിയാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സെക്രട്ടറി, റൂട്ടോണിക്‌സ് എംഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ മൂന്ന് സുപ്രധാന തസ്തികകളാണ് കെ എ രതീഷ് വഹിക്കുന്നത്. കോടതിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് കശുവണ്ടി അഴിമതിക്കേസില്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ചന്ദ്രശേഖരനും മുന്‍ എംഡി കെ എ രതീഷിനും എതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Cashew corruption case: K.A. Ratheesh to be ousted?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


സണ്‍റൂഫ് തുറന്ന് പുറത്തേക്ക് നോക്കല്ലേ...; ശിക്ഷാര്‍ഹമായ കുറ്റം, കൗതുകമല്ല സുരക്ഷയ്ക്കാണ് മുന്‍ഗണന

അഗസ്റ്റിന് സഹോദരന്മാര്ക്ക് തിരിച്ചടി; മുട്ടില്‍ മരം മുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു



