ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സിബിഐ അന്വേഷണം വേണം: കുമ്മനം രാജശേഖരന്‍

രണ്ടു തെറ്റുകളാണ് ദേവസ്വം പ്രസിഡന്റിനു പറ്റിയത്. ക്ഷേത്രം ഉരുപ്പടികള്‍ പുറത്തേക്കു കൊണ്ടുപോകരുത് എന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലംഘിച്ചു. മറ്റൊന്ന് ഹൈക്കോടതി ഇക്കാര്യം അറിയിച്ചില്ല.

Kummanam Rajasekharan
Kummanam RajasekharanSource by : Screen grab
Last Updated :4 October 2025, 2:11 pm IST

തൃശൂര്‍: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്ും ബോര്‍ഡ് അംഗങ്ങളും രാജിവയ്ക്കണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

വിദഗ്ദ്ധമായ അന്വേഷണമാണ് ആവശ്യമെന്നും അത് സിബിഐയ്ക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം സിബിഐയ്ക്ക് തന്നെ വിട്ടുകൊടുക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

രണ്ടു തെറ്റുകളാണ് ദേവസ്വം പ്രസിഡന്റിനു പറ്റിയത്. ക്ഷേത്രം ഉരുപ്പടികള്‍ പുറത്തേക്കു കൊണ്ടുപോകരുത് എന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലംഘിച്ചു. മറ്റൊന്ന് ഹൈക്കോടതി ഇക്കാര്യം അറിയിച്ചില്ല. ഇത് രണ്ടും നിയമലംഘനമാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡ് രാജിവയ്ക്കുകയാണ് വേണ്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

News Now

Summary

CBI investigation needed in Sabarimala gold amulet issue: Kummanam Rajasekharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates