നിരവധി ഒഴിവുകൾ; കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപകരാവാം; അപേക്ഷ ക്ഷണിച്ചു

ജൂലൈ 10 വരെ സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം

Central University of Kerala
കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
Edited by :Sujith
Last Updated :12 ജൂൺ 2026, 9:48 pm IST

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളില്‍ പ്രൊഫസര്‍ 8 (മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, എജ്യൂക്കേഷന്‍, മലയാളം, ലിംഗ്വിസ്റ്റിക്‌സ്, സുവോളജി, ലോ, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ്), അസോസിയേറ്റ് പ്രൊഫസര്‍ 7 (മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ്, എക്കണോമിക്‌സ്, മലയാളം), അസിസ്റ്റന്റ് പ്രൊഫസര്‍ 15 (മലയാളം, ലിംഗ്വിസ്റ്റിക്‌സ്, ലോ, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ്, സുവോളജി, ജിനോമിക് സയന്‍സ്, ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി, എജ്യൂക്കേഷന്‍, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്) എന്നിങ്ങനെയും ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമില്‍ (ഐടെപ്) അസോസിയേറ്റ് പ്രൊഫസര്‍ 1 (സയന്‍സസ്/മാത്തമാറ്റിക്‌സ്), അസിസ്റ്റന്റ് പ്രൊഫസര്‍ 17 (സുവോളജി, ഫിസിക്‌സ്, എക്കണോമിക്‌സ്, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, കൊമേഴ്‌സ്, ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസ്/കമ്പ്യൂട്ടര്‍ സയന്‍സ്, കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ് ഇന്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ് ഇന്‍ എംഐഎല്‍-ഹിന്ദി, എജ്യൂക്കേഷണല്‍ സ്റ്റഡീസ്) എന്നിങ്ങനെയുമാണ് ഒഴിവുകള്‍.

ജൂലൈ 10 വരെ സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. പോസ്റ്റല്‍ അപേക്ഷ ജൂലൈ 25ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സര്‍വകലാശാലയില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

News Now

Summary

Central University of Kerala Invites Applications for Teaching Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates