
അറ്റകുറ്റപ്പണികൾ പൂർത്തിയായി; ചാലക്കുടിപ്പുഴയിലെ പഴയ പാലം ഇന്ന് തുറക്കും
ബുധനാഴ്ച രാവിലെ 10 മണിയോടെ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്

തൃശൂർ : അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ ചാലക്കുടിപ്പുഴയിലെ പഴയ പാലം ഇന്ന് ഗതാഗതത്തിനായി തുറക്കും. മൂന്നാഴ്ചയിലേറെയായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
പണികളെല്ലാം പൂർത്തിയാക്കിയതോടെയാണ് തുറന്നു നൽകുന്നത്. രാവിലെ നിർമാണത്തിനുപയോഗിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങളും മറ്റു തടസ്സങ്ങളും പാലത്തിൽ നിന്നും മാറ്റും. തുടർന്നാണ് പാലം തുറക്കുക.
തൂണുകൾക്കിടയിലെ ബെയറിങ് മാറ്റൽ, എക്സ്പാൻഷൻ ജോയിന്റുകൾ നേരെയാക്കൽ തുടങ്ങിയ ജോലികൾക്കായാണ് പാലം അടച്ചത്. ചായം പൂശലും പൂർത്തിയായി. മേയ് ഒൻപതു മുതലാണ് പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടത്.
20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതുപ്രകാരം 29-ന് പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നീണ്ടുപോയതിനാൽ പാലം തുറക്കുന്നത് ജൂൺ മൂന്നിലേക്ക് നീണ്ടു പോകുകയായിരുന്നു.
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

Summary
Repairs completed; old bridge on Chalakudy river to be opened today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


