
News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കൊച്ചി: കൊങ്കണ്‍ ട്രെയിനുകളുടെ നോണ്‍ മണ്‍സൂണ്‍ സമയക്രമം നവംബര്‍ ഒന്നിന് നിലവില്‍ വരും. കേരളത്തില്‍ നിന്നും കൊങ്കണ്‍ വഴിയുള്ള ഏതാനും ട്രെയിനുകള്‍ക്ക് ചില സ്റ്റേഷനുകളില്‍ സമയത്തില്‍ മാറ്റമുണ്ട്.
തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് രാത്രി 10.22 ന് എറണാകുളത്തു നിന്നും പുറപ്പെടും. ഓഖ- എറണാകുളം എക്സ്പ്രസ് തൃശൂരില്‍ രാത്രി 9.42 നും ആലുവയില്‍ 10.32 നും എത്തിച്ചേരും. അജ്മീര്‍-എറണാകുളം മരുസാഗര്‍ പുലര്‍ച്ചെ 4.20 ന് എറണാകുളത്ത് എത്തിച്ചേരും.
നേത്രാവതി ഉച്ചയ്ക്ക് 12. 40 ന്
തിരുവനന്തപുരം-നിസാമുദ്ദീന്‍ സ്പെഷല്‍ ട്രെയിന്‍ ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 2.40 ന് തിരുവനന്തപുരത്തു നിന്നും യാത്ര തിരിക്കും. എറണാകുളം ജംഗ്ഷനില്‍ നിന്നും വൈകീട്ട് 6.35 നാണ് പുറപ്പെടുക. കുര്‍ള-തിരുവനന്തപുരം നേത്രാവതി ഉച്ചയ്ക്ക് 12. 40 നും, തിരുവനന്തപുരത്തു നിന്നും-കുര്‍ളയിലേക്കുള്ള നേത്രാവതി എക്സ്പ്രസ് ഉച്ചയ്ക്ക് 1.50 നും എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെടും.
തിരുനെല്‍വേലി ഗാന്ധിധാം സ്പെഷല്‍ ഉച്ചയ്ക്ക് 2.50 ന് എറണാകുളത്തെത്തും. പൂനെ - എറണാകുളം എക്സ്പ്രസ് പുലര്‍ച്ചെ 3.15നും കൊച്ചിയിലെത്തും. വിശദമായ സമയക്രമത്തിന് ടോള്‍ഫ്രീ നമ്പര്‍ 139. വെബ്സൈറ്റ് : www.enquiry.indianrail.gov.in/mntse സന്ദര്‍ശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


