എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ മാറ്റല്‍ : തീരുമാനം ഉടന്‍ വേണം ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കത്ത്

പരീക്ഷകള്‍ തുടങ്ങാന്‍ ഇനി ആറുദിവസം മാത്രമാണ് അവശേഷിക്കുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST
Edited by :migrator

തിരുവനന്തപുരം : എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെക്കുമോ എന്നതില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വീണ്ടും കത്തയച്ചു. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

പരീക്ഷകള്‍ തുടങ്ങാന്‍ ഇനി ആറുദിവസം മാത്രമാണ് അവശേഷിക്കുന്നത്. പരീക്ഷകള്‍ തുടങ്ങേണ്ടത് ഈ മാസം 17 നാണ്. തെരഞ്ഞെടുപ്പിന്‍രെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ നല്‍കിയ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. 

എന്നാല്‍ തീരുമാനം നീളുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഹൈസ്‌കൂള്‍, ഹ.ര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ട്. അവര്‍ക്ക് തെരഞ്ഞെടുപ്പ് പരിശീലനം മാര്‍ച്ച് മാസത്തില്‍ നടക്കുകയാണ്. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഒപ്പം പരീക്ഷാചുമതലകളും ഒരുമിച്ച് വരുന്നതോടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്, പരീക്ഷകള്‍ നീട്ടിവെക്കണമെന്നാണ് ആവശ്യം ഉയര്‍ന്നത്. നിരവധി അധ്യാപക സംഘടനകളും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് ഇതിന് അനുകൂലമായ നിലപാട് വിദ്യാഭ്യാസ വകുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ തീരുമാനം എടുക്കട്ടെ എന്നു ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അന്നു തന്നെ ഈ കത്ത് കൈമാറിയിരുന്നു. 
്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now