എംടിയുടെ 'നാലുകെട്ടി'ലെ കഥാപാത്രം, യൂസഫ് ഹാജി ഓർമയായി

നാലുകെട്ടിലെ കഥാപാത്രമായിരുന്നു യൂസഫ് ​ഹാജിയും അദ്ദേഹം 1948ൽ ആരംഭിച്ച പീടികയും

യൂസഫ് ഹാജി / ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:27 am IST
Edited by :migrator

പാലക്കാട്: മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം യൂസഫ് ഹാജി (96) അന്തരിച്ചു. എംടിയെ തേടി സാഹിത്യ കുതുകികൾ കൂടല്ലൂരിൽ എത്തുമ്പോൾ റംല സ്റ്റോഴ്സ് ഉടമയായ യൂസഫ് ഹാജിയേയും തേടിയെത്തി. 

നാലുകെട്ടിലെ കഥാപാത്രമായിരുന്നു യൂസഫ് ​ഹാജിയും അദ്ദേഹം 1948ൽ ആരംഭിച്ച പീടികയും. സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു യൂസഫ് ഹാജി. നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും മുന്നിൽ നിന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now