
മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല
പൊലീസിന്റെ അന്വേഷണത്തിൽ ആഭ്യന്തരവകുപ്പോ മന്ത്രിയോ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് പൂർണസ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമപരമായ എല്ലാ രേഖകളുമായാണ് അന്വേഷണത്തിന് പൊലീസ് എത്തിയത്. പൊലീസിന്റെ അന്വേഷണത്തിൽ ആഭ്യന്തരവകുപ്പോ മന്ത്രിയോ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോ ആൻഡ് ഓർഡർ എഡിജിപി സി. വിജയന്റെ നേത്വത്തിൽ മെസി വിവാദവുമായി
ബന്ധപ്പെട്ട് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. സ്‌പോർട്‌സ് സെക്രട്ടറി കൊടുത്ത ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്ഐടി രൂപീകരിച്ചത്. വേണ്ടനടപടി കൈക്കൊള്ളണമെന്ന് നിർദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആ റിപ്പോർട്ട് എനിക്ക് കൈമാറിയത്.' ആഭ്യന്ത്രമന്ത്രി പറഞ്ഞു.
ആഭ്യന്തരവകുപ്പ് ഈ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് എസ്‌ഐടി രൂപികരിച്ചു അന്വേഷണം ആരംഭിച്ചത്. എസ്‌ഐടി എങ്ങനെ പ്രവർത്തിക്കണം എന്നതിന് നിയമങ്ങളുണ്ട്. മാധ്യമസ്ഥാപനത്തിലെ പരിശോധനയിൽ നിയമവിരുദ്ധമായി അവർ ഒന്നും ചെയ്തിട്ടില്ലെന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
'' മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇത് ആദ്യമായല്ല മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തും മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിട്ടുണ്ട്. അന്ന് ആരും അടിയന്തരാവസ്ഥ ആയി കണ്ടില്ല. നിയമ വിരുദ്ധമായ കാര്യങ്ങൾ ആര് ചെയ്താലും അതിന് പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും'' മന്ത്രി വ്യക്തമാക്കി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Chennithala says SIT has full freedom to investigate the Messi scam case.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുന്നംകുളം പൊലീസ് മർദ്ദനം: സുജിത്തിനൊപ്പം സർക്കാരുണ്ടാകും; റിപ്പോർട്ട് വന്നാൽ കൂടുതൽ നടപടിയെന്ന് രമേശ് ചെന്നിത്തല





