വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

കോളജില്‍ നിന്നും 'അധ്യാപക വിദ്യാര്‍ഥി' പുറത്താകുന്നതോടെ 18 ന് നടക്കുന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടും.

SFI
SFI
Edited by :Sujith
Last Updated :16 സെപ്റ്റംബർ 2026, 11:04 pm IST

ആലപ്പുഴ: ബികോം പാസായതായുള്ള റായ്പൂര്‍ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കി എസ്എഫ്‌ഐ നേതാവ് കായംകുളം എംഎസ്എം കോളജില്‍ എംകോമിന് കഴിഞ്ഞവര്‍ഷം പ്രവേശനം നേടിയത് വിവാദമായതിന് പിന്നാലെ ഇപ്പോള്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അധ്യാപകനെ വിദ്യാര്‍ഥിയായി പ്രവേശിപ്പിച്ച് തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നതായി പരാതി. പരാതിതുടര്‍ന്ന് വിദ്യാര്‍ഥിയുടെ പ്രവേശനം റദ്ദാക്കാന്‍ കേരള സര്‍വകലാശാല വി സി ഡോ. മോഹനന്‍ കുന്നു മ്മേല്‍ കോളജ് പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കി.

കോളജില്‍ നിന്നും 'അധ്യാപക വിദ്യാര്‍ഥി' പുറത്താകുന്നതോടെ 18 ന് നടക്കുന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടും. എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാണ് കോളജില്‍ നിന്ന് പുറത്തായത്.

അല്‍ അമീന്‍ എന്ന വിദ്യാര്‍ഥി കായംകുളം എസ്എന്‍. ഇന്റര്‍ നാഷണല്‍ മോഡല്‍ സ്‌കൂളിലെ പൂര്‍ണ്ണസമയ കായിക അധ്യാപകനാണെന്ന കത്ത് കൂടി പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥിയെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കാന്‍ വിസി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സുപ്രീംകോടതി അംഗീകരിച്ച ലിംഗ്‌ധോ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 75% ഹാജര്‍ നിര്‍ബന്ധമാണെന്നിരിക്കെ പൂര്‍ണ്ണസമയ അധ്യാപകനായ വിദ്യാര്‍ഥിക്ക് എങ്ങനെ 75% നിശ്ചിത ഹാജര്‍ ലഭിച്ചുവെന്നതിന് വ്യക്തതയില്ല.

News Now

Summary

Teacher is SFI's chairman candidate in student union election; VC orders expulsion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates