കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്; തട്ടിമാറ്റി ബിന്ദുകൃഷ്ണ; വീണ്ടും ശ്രമം; വിഡിയോ വൈറല്‍

വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ചെറിയാന്‍ ഫിലിപ്പിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തി

viral video
വിഡിയോ ദൃശ്യം
Edited by :Sujith
Last Updated :7 മേയ് 2026, 3:34 pm IST

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്. ഇത് ബിന്ദു കൃഷ്ണ എതിര്‍ത്തെങ്കിലും വീണ്ടും ആലിംഗനം ചെയ്യാന്‍ ചെറിയാന്‍ ഫിലിപ്പ് നടത്തുന്നതും കാണാം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ബിന്ദു കൃഷ്ണ കെപിസിസി ഓഫീസിലേക്ക് നടന്നു വരുന്നതാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. മാധ്യമപ്രവര്‍ത്തകരോട് കുശലം പറഞ്ഞ് നീങ്ങിയ ബിന്ദു കൃഷ്ണ ചെറിയാന്‍ ഫിലിപ്പിനെ കണ്ടപ്പോള്‍ ഹസ്തദാനം ചെയ്തു. എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് നേരെ വന്ന് അവരെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. പിന്നാലെ അവര്‍ കൈ കൂപ്പി മുന്നോട്ട് നീങ്ങുകയായിരുന്നു.

വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ചെറിയാന്‍ ഫിലിപ്പിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തി. ചെറിയാന്‍ ഫിലിപ്പ് പൊതു ഇടങ്ങളില്‍ പാലിക്കേണ്ട മര്യാദ പാലിച്ചില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

News Now

Summary

Cherian Philip Sparks Row After "Attempted Hug" With MLA Bindu Krishna; Video Goes Viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates