മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; കരിങ്കൊടി പ്രതിഷേധം തുടരാൻ യൂത്ത് കോൺ​ഗ്രസ്; കനത്ത സുരക്ഷ

നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:17 am IST
Edited by :migrator

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. കോവളത്തും അയ്യങ്കാളി ഹാളിലും നടക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. യൂത്ത് കോൺ​ഗ്രസ് കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ തുടരും. 

നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. 

യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വിന്യസിക്കുന്നത്. നേതാക്കളെ കരുതൽ തടങ്കലിൽ എടുത്തായിരുന്നു പ്രതിഷേധത്തിന്റെ തോത് കുറയ്ക്കാൻ പൊലീസ് ശ്രമിച്ചത്. അതേസമയം അനധികൃത കരുതൽ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now