
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

തിരുവനന്തപുരം: മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പത്ത് ദിവസം ചികിത്സയ്ക്കായി അമേരിക്കയില്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയത്. പിന്നീട് പല തവണ ചികിത്സയ്ക്കായി യുഎസില്‍ പോയി. 2023ല്‍ നടത്തിയ ചികിത്സയുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പോയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഫയലുകള്‍ ഇ- ഓഫീസ് വഴി കൈകാര്യം ചെയ്യും.
Summary
Chief Minister Pinarayi Vijayan leave for US For Medical Treatment
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞു;പിണറായി വിജയന്

'പേര് മാത്രമല്ല, വിലാസവും നല്‍കാം'; എല്‍ഡിഎഫ് 787 പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി



