
മേയറാവും മുന്‍പ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിവി രാജേഷ്, ആശംസ നേര്‍ന്ന് പിണറായി
നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് വി വി രാജേഷിനെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പേ, മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി വി വി രാജേഷ്. രാജേഷിന് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് വി വി രാജേഷിനെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്.
മുന്‍ ഡിജിപിയും ശാസ്തമംഗലം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയെ ബിജെപി പ്രധാനമായും പരിഗണിച്ചിരുന്നു. അവസാന നിമിഷം ശ്രീലേഖയുടെ പേരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവസാന മണിക്കൂറുകളിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ, ശ്രീലേഖയെ മറികടന്ന് രാജേഷ് നായക സ്ഥാനത്തെത്തുകയായിരുന്നു.
വി മുരളീധര പക്ഷവും ആര്‍എസ്എസും പിന്തുണച്ചതാണ് വി വി രാജേഷിന് തുണയായത്. രണ്ടാം തവണയാണ് വി വി രാജേഷ് നഗരസഭ കൗണ്‍സിലറാകുന്നത്. കൊടുങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റും, നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയുമാണ് രാജേഷ്.
News Now
Summary
Before the mayor election in the Thiruvananthapuram Corporation, Chief Minister Pinarayi Vijayan called BJP mayor candidate V V Rajesh on the phone.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







