
സ്വപ്ന ക്ലിഫ് ഹൗസില്‍ വന്ന കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്; വീഡിയോ സഹിതം മറുപടി
2020 ഒക്ടോബര്‍ 13നു നടന്ന വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ മറുപടിയായി വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്. സ്വപ്ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിക്കുന്ന വിഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്ടോബര്‍ 13നു നടന്ന വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.
കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്ന വന്നതെന്നും ആ നിലയ്ക്കാണ് അവരെ പരിചയമെന്നു ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ടെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്നത്. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ ഇവര്‍ ഉണ്ടാകുമെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കുന്നതും വീഡിയോയില്‍ ഉണ്ട്.
തന്നെ അറിയില്ലെന്നു മുഖ്യമന്ത്രി മുന്‍പു പറഞ്ഞത് കള്ളമാണെന്ന് സ്വപ്ന സുരേഷ് ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പിണറായിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസില്‍ ചര്‍ച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓര്മയില്ലെങ്കില് കോടതി വഴി ഓര്‍മിപ്പിക്കാമെന്നും സ്വപ്ന പറഞ്ഞു. ഇതിനുള്ള മറുപടി എന്ന നിലിയിലാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞ മറുപടി ഓഫീസ് പങ്കുവെച്ചത്.
Video that puts things in perspective. Shared by @CMOKerala. CM has never said that he doesn't know or seen her pic.twitter.com/z846tDm5yu
â Rajesh Abraham (@pendown) June 15, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



