മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വൈകീട്ട് ആറിന്; മാധ്യമങ്ങളെ കാണുന്നത് ഏഴു മാസത്തിന് ശേഷം

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് മുഖ്യമന്ത്രി ഏറ്റവുമൊടുവില്‍ മാധ്യമങ്ങളെ കണ്ടത്

മുഖ്യമന്ത്രി പിണറായി വിജയൻ/ ഫയൽ
Last Updated :20 January 2024, 9:25 am IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് ആറു മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. ഏഴു മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. 

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് മുഖ്യമന്ത്രി ഏറ്റവുമൊടുവില്‍ മാധ്യമങ്ങളെ കണ്ടത്. എഐ കാമറ അഴിമതി, മാസപ്പടി വിവാദം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തോല്‍വി എന്നിവയെല്ലാം കേരളത്തില്‍ ചര്‍ച്ചയായപ്പോഴും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now