News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്ധിച്ചേക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി. രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില് കൂടുതല് നിയന്ത്രണം ഏര്പ്പെടുത്തും. 45 വയസ്സിന് മുകളിലുള്ളവര് വാക്സിന് സ്വീകരിച്ചാല് മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു. ഫോര്ട്ട് താലൂക്ക് ആശുപത്രിയില് വാക്സിന് സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് രണ്ടാം തരംഗം ഉണ്ടാകാതിരിക്കാന് എന്ഫോഴ്സ്മെന്റും വാക്സിനേഷനും ടെസ്റ്റിങ്ങും നടത്തുന്നതിനുള്ള ഡൈനാമിക് ആയ പ്രവര്ത്തനമാണ് വേണ്ടത്. ഏതെങ്കിലും ഭാഗത്ത് രോഗം കൂടുന്നതായി കണ്ടാല് അവിടെ നിയന്ത്രണം ശക്തമാക്കണം. ആര്ടിപിസിആര് ടെസ്റ്റിങ് ശക്തമാക്കണം.
ആ പ്രദേശത്ത് 45 വയസ്സുകഴിഞ്ഞ എല്ലാവരും വാക്സിന് എടുത്തുവെന്ന് ഉറപ്പു വരുത്തണമെന്നും ചീഫ് സെക്രട്ടറി നിര്ദേശിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില് കോവിഡ് രോഗത്തില് വന്തോതില് വര്ധന ഉണ്ടാകാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും കഴിഞ്ഞദിവസങ്ങളില് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'
