തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; പനി ബാധിച്ച് ചികില്‍സ തേടിയത് 12,508 പേര്‍

ഒരു ഡെങ്കി മരണവും ഒരു വെസ്റ്റ്‌നൈല്‍ മരണവും സംശയിക്കുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്

cholera diagnosed in Thiruvananthapuram
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു
Last Updated :17 July 2024, 9:14 pm IST
Edited by :amalkjoy

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ ഹോസ്റ്റല്‍ അന്തേവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് 3 പേര്‍ കൂടി മരിച്ചു. സംസ്ഥാകെ 12,508 പേര്‍ പനി ബാധിച്ച് ചികില്‍സ തേടിയത്. 128 പേര്‍ക്ക് ഡെങ്കിപ്പനി, 36 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു ഡെങ്കി മരണവും ഒരു വെസ്റ്റ്‌നൈല്‍ മരണവും സംശയിക്കുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അതേ സമയം, മലപ്പുറത്ത് 4 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ 3 പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകള്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരില്‍ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡിഷ സ്വദേശിയായ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now